Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Meenakshi Natarajan

എം​എ​ൽ​എ​മാ​രെ ത​ല​സ്ഥാ​ന​ത്തെ​ത്തി​ക്കും; പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കാ​ൻ കോ​ൺ​ഗ്ര​സ്

ന്യൂ​ഡ​ൽ​ഹി: മ​ധ്യ​പ്ര​ദേ​ശി​ൽ മൂ​ന്ന് ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ളെ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് വി​ജ​യി​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​ൻ കോ​ൺ​ഗ്ര​സ്. കോ​ൺ​ഗ്ര​സി​ന്‍റെ ക​ടു​ത്ത എ​തി​ർ​പ്പ് അ​വ​ഗ​ണി​ച്ചാ​യി​രു​ന്നു മൂ​ന്ന് സ്ഥാ​നാ​ർ​ഥി​ക​ളെ​യും വി​ജ​യി​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

ഇ​തി​നെ​തി​രെ ഇ​ന്ന് സം​സ്ഥാ​ന​ത്തെ എം​എ​ൽ​എ​മാ​രെ ഡ​ൽ​ഹി​യി​ലെ​ത്തി​ച്ച് പ്ര​തി​ഷേ​ധി​ക്കാ​നാ​ണ് കോ​ൺ​ഗ്ര​സ് തീ​രു​മാ​നം. ബി​ജെ​പി നേ​താ​ക്ക​ളാ​യ ത​രു​ൺ ചു​ഗ്, ര​ജ​നീ​ഷ് അ​ഗ​ർ​വാ​ൾ, മ​ഹേ​ഷ് കേ​വാ​ട്ട് എ​ന്നി​വ​രാ​ണ് എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

അ​തേ​സ​മ​യം പ​ത്രി​ക ത​ള്ളി​യ​തി​നെ​തി​രാ​യ മീ​നാ​ക്ഷി ന​ട​രാ​ജ​ന്‍റെ ഹ​ർ​ജി സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. നി​ല​വി​ലെ ഹ​ർ​ജി നി​ല​നി​ൽ​ക്കാ​ത്ത​തി​നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഹ​ർ​ജി​യാ​യി സ​മ​ർ​പ്പി​ക്കാ​ൻ കോ​ൺ​ഗ്ര​സ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

നി​ല​വി​ലെ നി​യ​മ​സ​ഭാ​ക​ക്ഷി നി​ല​യി​ൽ ഒ​രാ​ളെ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള അം​ഗ​സ​ഖ്യം കോ​ൺ​ഗ്ര​സി​നു​ണ്ടാ​യി​രു​ന്നു. ഈ ​സീ​റ്റി​ലേ​ക്കാ​ണ് മീ​നാ​ക്ഷി ന​ട​രാ​ജ​ൻ മ​ത്സ​രി​ച്ച​ത്. ബി​ജെ​പി​യും ഈ ​സീ​റ്റി​ലേ​ക്ക് മ​ഹേ​ഷ് കേ​വാ​ട്ടി​നെ മ​ത്സ​രി​പ്പി​ച്ചു. പ​ത്രി​ക ത​ള്ളി​യ​തോ​ടെ കേ​വാ​ട്ട് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​താ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

Latest News

Corehub Up